Map Graph

അർക്കാഡിയ, കാലിഫോർണിയ

അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ ലോസ് ഏഞ്ചൽസ് കൗണ്ടിയിലുള്ള ഒരു നഗരമാണ് അർക്കാഡിയ. സാൻ ഗബ്രിയേൽ താഴ്വരയിൽ ലോസ്‍ ആഞ്ചലസ് നഗരകേന്ദ്രത്തിൽനിന്ന് 13 മൈൽ വടക്കു കിഴക്കായും സാൻ ഗബ്രിയേൽ പർവതനിരകളിലെ അടിവാരിത്തിലുമാണിത് സ്ഥിതിചെയ്യുന്നത്. സാന്താ അനിറ്റ പാർക് റേസ് ട്രാക്ക്, ലോസ് ഏഞ്ചൽസ് കൗണ്ടി ആർബറേറ്റം ബൊട്ടാണിക് ഗാർഡൻ എന്നിവ ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. 2010 ലെ സെൻസസ് പ്രകാരം നഗരത്തിൽ 56,364 പേർ വസിക്കുന്നു. ഗ്രീസിലെ അർക്കാഡി പട്ടണത്തിൻറെ പേരിലാണ് ഈ നഗരം അറിയപ്പെടുന്നത്.

Read article
പ്രമാണം:Arcadia_Peahen_1.jpgപ്രമാണം:Seal_of_Arcadia,_California.pngപ്രമാണം:LA_County_Incorporated_Areas_Arcadia_highlighted.svgപ്രമാണം:Usa_edcp_relief_location_map.png